Friday, July 30, 2010

ദുബായ് എസ്.കെ.എസ്.എസ്.എഫ് . കാസറഗോഡ് ജില്ല കമ്മിറ്റി


ദുബായ് എസ്.കെ.എസ്.എസ്.എഫ്. കാസറഗോഡ് ജില്ല കമ്മിറ്റി വാര്‍ഷിക കൌണ്‍സില്‍ മീറ്റ്‌ ദേര നോവല്‍ടി രസ്റൊരന്റില്‍ ചേര്‍ന്നു. ഷാഫി ഹാജി ഉദുമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മീറ്റ്‌ സയ്യിദ് അബ്ദുല്‍ ഹകീം തങ്ങള്‍ ഉദ്യാവര്‍ ഉത്ഘാടനം ചെയ്തു. ഖലീലുല്‍ റഹ്മാന്‍ കാഷിഫി മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്‍ ഹകീം ഫൈസി, അബ്ദുല്‍ അസീസ്‌ മൌലവി ചെറുവത്തൂര്‍, മുഹമ്മദലി തൃക്കരിപ്പൂര്‍ പ്രസംഗിച്ചു. എം.ബി.എ. ഖാദര്‍ ചന്തേര സ്വാഗതവും അശ്ഫാക് മഞ്ചേശ്വരം നന്ദിയും പറഞ്ഞു.

ഭാരവാഹികളായി ഷാഫി ഹാജി ഉദുമ (പ്രസിഡണ്ട്), അബ്ദുല്‍ കബീര്‍ അസ്അദി, മൊയ്തീന്‍ കുഞ്ഞി പാറപ്പള്ളി, അബ്ദുല്‍ സലാം പാട്ലട്ക, (വൈ.പ്രസിഡണ്ട്), അശ്ഫാക് മഞ്ചേശ്വരം (ജന. സെക്രട്ടറി), സഈദ് ബംബ്രാണ (ഓര്‍ഗ്. സെക്രട്ടറി). കെ.വി.വി. കുഞ്ഞബ്ദുള്ള വള്വക്കാട്, ഫൈസല്‍ കൈകൊട്ടുകടവ്, നൂറുദ്ധീന്‍ കുന്നുംകൈ, അബ്ദുല്‍ നിസാര്‍ കാസറഗോഡ്, ഫാസില്‍ തൃക്കരിപ്പൂര്‍ (ജോ. സെക്രട്ടറി), ഇല്യാസ് കട്ടക്കല്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Thursday, July 29, 2010

തൃക്കരിപ്പൂര് റേഞ്ച് ജംഇയ്യത്തുല് മുഅല്ലിമീന് ഹൈടെക മതപഠനത്തിനു പദ്ധതി

തൃക്കരിപ്പൂര് റേഞ്ച് ജംഇയ്യത്തുല് മുഅല്ലിമീന് ഹൈടെക മതപഠനത്തിനു പദ്ധതി

തൃക്കരിപ്പൂര്: വിവരസാങ്കേതിക രംഗത്തെയും വൈജ്ഞാനിക മേഖലയിലെയും ആധുനിക സംവിധാനങ്ങള് പ്രയോജനപ്പെടുത്തി മതപഠനം ഫലപ്രദമായ രൂപത്തില് ആവിഷ്കരിക്കുന്നതിനു തൃക്കരിപ്പൂര് റേഞ്ച് ജംഇയ്യത്തുല് മുഅല്ലിമീന് പദ്ധതി ഒരുക്കി. ഖുര്ആന്, ഹദീസ്, കര്മശാസ്ത്രം, ആദര്ശം, സൈക്കോളജി, ഗൃഹഭരണം തുടങ്ങിയ വിഷയങ്ങള് ശാസ്ത്രീയമായി തയാറാക്കപ്പെട്ട ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇസ്ലാമിക കോഴ്സ് നടപ്പാക്കുന്നതിനാണ് പദ്ധതി.

തൃക്കരിപ്പൂര്, വലിയപറമ്പ്, പിലിക്കോട്, കയ്യൂര്-ചീമേനി എന്നീ പഞ്ചായത്തുകളിലെ 25 മഹല്ലുകള് കേന്ദ്രീകരിച്ച് മൂന്നു വര്ഷം നീളുന്ന ാസുകളാണ് നടത്തുക. മൂന്നൊരുക്കം നടത്തുന്നതിന് 30 വരെ തീയതികളില് മഹല്ലുകളില് കണ്വന്ഷന് നടത്തും. മാണിയൂര് അഹമ്മദ് മൌലവി അധ്യക്ഷത വഹിച്ചു. താജുദ്ദിന് ദാരിമി, എം.യൂസഫ്, കെ.ടി.അബ്ദുളള മൌലവി, ഖമറുദ്ദിന് ഫൈസി എന്നിവര് പ്രസംഗിച്ചു. പദ്ധതി നടത്തിപ്പിനു കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികള്: താജുദ്ദിന് ദാരിമി (ചെയര്മാന്), അബ്ദുല്ഖാദര് ഫര്ഖാനി (കണ്വീനര്).

Sunday, July 25, 2010

സാജിഷ് സമീര് മികച്ച ഇമാം, കാളികാവ് മാതൃകാ മഹല്ല്

തൃക്കരിപ്പൂര്: സമസ്ത വിദ്യാഭ്യാസ ബോര്ഡ് സെക്രട്ടറിയായിരുന്ന പരേതനായ വി.പി.എം. അബ്ദുള് അസീസ് മാസ്റ്ററുടെ സ്മരണയ്ക്കായി ഏര്പ്പെടുത്തിയ മികച്ച ഇമാമിനുള്ള ആദ്യപുരസ്കാരം കണ്ണൂര് ജില്ലയിലെ കാറമേല് മഹല്ല് ഇമാം സാജിഹുസമീര് അല് അസ്ഹരി ചേളാരിക്ക് ലഭിച്ചു. ശാസ്ത്രീയപ്രവര്ത്തനത്തിലൂടെ മാതൃകാമഹല്ലായി മലപ്പുറംകാളികാവ് മഹല്ലിനെയും തിരഞ്ഞെടുത്തു.

അബ്ദുള് അസീസ് മാസ്റ്ററുടെ ഒന്നാം ചരമവാര്ഷികദിനത്തില് അദ്ദേഹത്തിന്റെ പേരിലുള്ള ഫൗണ്ടേഷനാണ് അവാര്ഡ് ഏര്�പ്പെടുത്തിയത്. തൃക്കരിപ്പൂര് മെട്ടമ്മലില് എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുള്സമദ് പൂക്കോട്ടൂര് അനുസ്മരണച്ചടങ്ങ് ഉദ്ഘാടനംചെയ്തു. സമസ്ത വിദ്യാഭ്യാസബോര്ഡ് സംസ്ഥാന സെക്രട്ടറി പി.കെ.പി.അബ്ദുള്സലാം മുസ്�ല്യാര് അവാര്ഡ് വിതരണംചെയ്തു. സ്മരണിക പാണക്കാട് റഷീദലി ശിഹാബ്തങ്ങള് പ്രകാശനംചെയ്തു. സിയാറത്തിന് സമസ്ത ജനറല് സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന് മുസ്ല്യാര് നേതൃത്വംനല്കി. സി.അബ്ദുള്അസീസ് ഹാജി അധ്യക്ഷനായി. ടി.കെ.പൂക്കോയ തങ്ങള്, മാണിയൂര് അഹമ്മദ് മുസ്ല്യാര്, എ.ജി.സി. ബഷീര്, ചുഴലി മൊഹ്യുദ്ദീന് മൗലവി, എസ്.വി.മുഹമ്മദലി എന്നിവര് പ്രസംഗിച്ചു. മെട്ടമ്മല്സി.എച്ച്.സ്മാരക ഹയര്സെക്കന്ഡറി സ്കൂളിന് ഫൗണ്ടേഷന് നല്കുന്ന കമ്പ്യൂട്ടറുകള് സി.ടി.മുഹമ്മദ് സി.അബ്ദുള്അസീസ് ഹാജിയെ ഏല്പിച്ചു. ടി.പി.ശഫീഖ് സ്വാഗതവും സി.ടി.അബ്ദുള്ഖാദര് നന്ദിയും പറഞ്ഞു.

Saturday, July 24, 2010

റിലീഫ് പ്രവര്‍ത്തനവും ഇഫ്ത്താര്‍ സംഗമവും നടത്തും

വള്‍വക്കാട് മുസ്ലിം ജമാ അത്ത് സൗദി ശാഖ കമ്മിറ്റിയുടെ പ്രവര്‍ത്തക സമിതി യോഗം സുലൈമാനിയയില്‍ വി.പി. മുനീറിന്റെ വസതിയില്‍ നടന്നു.

റംസാനില്‍ നടത്തി വരുന്ന റിലീഫ് പ്രവര്‍ത്തനം ഈ വര്‍ഷത്തെ റംസാനിലും ഉര്‍ജ്ജിതമാക്കാന്‍ തിരുമാനിച്ചു. കുടാതെ സൗദി അറേബ്യയിലെ മുഴുവന്‍ കമ്മിറ്റി മെമ്പര്‍മാരെയും പങ്കെടുപ്പിച്ചു കൊണ്ട് ഇഫ്താര്‍ സംഗമവും സമുഹ നോമ്പ് തുറയും സംഘടിപ്പിക്കാന്‍ തിരുമാനിച്ചു.

റിലീഫ് നടത്തുന്നതിന്നായി പി.പി. അഷ്‌റഫ്‌ കണ്‍വീനറായും ഇഫ്ത്താര്‍ സംഘടിപ്പിക്കുന്നതിന്നു ജലീല്‍ പൊറോപ്പാട് കണ്‍വീനറായും 15 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

യോഗത്തില്‍ പ്രസിഡണ്ട് വി.പി. ഹുസൈന്‍ കുഞ്ഞി അധ്യക്ഷത വഹിച്ചു. കെ.പി.പി. മുഹമ്മദ്‌ കുഞ്ഞി, വി.പി ജമാല്‍, മുനീര്‍ തട്ടില്‍, ശിഹാബ് പുത്തിലോന്‍, വി.പി. മുനീര്‍, സഫറുള്ള കാരോളം, വി.പി. ശഹുല്‍ ഹമീദ് ചര്‍ച്ചയില്‍ പങ്കെടുത്തു.

സെക്രട്ടറി എന്‍.പി. മുനീര്‍ സ്വാഗതവും. മുനീര്‍ തട്ടില്‍ നന്ദിയും പറഞ്ഞു.

Wednesday, July 21, 2010

ദുബൈ – ത്രിക്കരിപ്പൂര്‍ മുസ്ലിം ജമാഅത്ത് റംസാന്‍ ബോണസ് വിതരണം ചെയ്യുന്നു.

ദുബൈ: മുനവ്വിര്‍ മദ്രസ്സയിലെ അദ്ധ്യാപകന്മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും റംസാന്‍ ബോണസ്നല്‍കാന്‍ ദുബൈ-ത്രിക്കരിപ്പൂര്‍ ജമാഅത്ത് മുസ്ലിം ജമാഅത്ത് പ്രവര്‍ത്തക സമിതി യോഗംതീരുമാനിച്ചു. മുനവ്വിറിലെയും അഞ്ചോളം ശാഖാ മദ്രസകളിലെയും അദ്ധ്യാപകര്‍ക്കുംജീവനക്കാര്‍ക്കുമാണ് വര്‍ഷങ്ങളായി ദുബൈ-ത്രിക്കരിപ്പൂര്‍ മുസ്ലിം ജമാഅത്ത് റംസാന്‍ ബോണസ്നല്‍കി വരുന്നത്

മഹല്ലിലെ
നിര്‍ദ്ദരായ കുടുംബങ്ങള്‍ക്ക് ധന സഹായം നല്‍കാനും യോഗത്തില്‍തീരുമാനമായി.

പ്രവര്‍ത്തക
സമിതി യോഗത്തില്‍ പ്രസിഡണ്ട് ടി.പി. സിറാജ് അദ്ധ്യക്ഷനായിരുന്നു. ടി. അബ്ദുള്‍ ഹമീദ്, എം. അബ്ദുള്ള, ടി. മുഹമ്മദ്, സി. സലാം, എന്‍. അബ്ദുള്ള, സി. സുബൈര്‍, സി. റഹീം ഹാജി, ടി. മുഹമ്മദലി, എം. സലാം, വി.പി.എം നൌഷാദ്, നാസര്‍. സി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. യു.പി. മുഹമ്മദ് സഹീര്‍ സ്വാഗതവും സലാം തട്ടാനിച്ചേരി നന്ദിയും പറഞ്ഞു.

കുണിയയിലെ വ്യാജ ജിന്ന്‌ സിദ്ധനെപ്പറ്റി ശൈഖുന ത്വാഖ ഉസ്താദിന്റെ പ്രസ്താവന

കാസറഗോഡ് ജില്ലയിലെ പെരിയക്കടുത്ത് കുണിയ എന്ന സ്ഥലത്ത് നടന്നു കൊണ്ടിരിക്കുന്ന ജിന്ന് സിധനെപ്പറ്റി ആ സ്ഥലം ഉള്‍പ്പെട്ട മേഘലയുടെ സംയുക്ത ഖാസി ചുമതലയുള്ള ശൈഖുന ത്വാഖ അഹ്മദ് മൌലവി അല്‍ അസ് ഹരി യുടെ ഔദ്യോഗിക പ്രസ്താവന.
കുണിയ അടുക്കം എന്ന എന്റെ മഹല്ല്‌ വിലായത്തില്‍പ്പെട്ട സ്ഥലത്ത്‌ വര്‍ഷങ്ങളായി നടന്നുവരുന്ന ജിന്ന്‌ ഹാളിറാത്ത്‌ ചികിത്സയെപ്പറ്റി ഞാന്‍ ഖാസി സ്ഥാനം ഏറ്റെടുത്തതുമുതല്‍ തന്നെ പലരില്‍ നിന്നും ചോദ്യങ്ങള്‍ വന്നുകൊണ്ടിരുന്നു. അതനുസരിച്ച്‌ ഈ ഹാളിറാത്തിന്റെ നിജസ്ഥിതി അറിയാന്‍ അവിടെച്ചെന്ന്‌ ഈ സിദ്ധനെ നേരില്‍ കണ്ട പലരുമായും ഞാന്‍ ബന്ധപ്പെട്ടു കാര്യങ്ങള്‍ മനസ്സിലാക്കി എന്നുമാത്രമല്ല ഒന്നിലധികംപേരെ ഈ ഹാളിറാത്തിലേക്ക്‌ അതിന്റെ നിജസ്ഥിതി ഗ്രഹിക്കാനുള്ള സൂത്രങ്ങളുമായി പറഞ്ഞയക്കുകയും ചെയ്‌തു. അവര്‍ മുഖേന ഈ ജിന്ന്‌ തട്ടിപ്പിന്റെ യഥാര്‍ത്ഥ വ്യാജമുഖം എന്റെ മുന്നില്‍ തെളിഞ്ഞു. അപ്പോള്‍ ഈ തട്ടിപ്പിന്റെ കഥ ജനങ്ങളെ അറിയിക്കുക എന്നത്‌ എന്റെ ദീനിയായ കടമയാണെന്നതില്‍ ആര്‍ക്കും രണ്ടഭിപ്രായമുണ്ടാവാന്‍ ഇടയില്ല. ആയത്‌കൊണ്ട്‌ കുണിയ ശറഫുല്‍ ഇസ്‌ലാം ജമാഅത്തിനോട്‌ ഈ ജിന്ന്‌ തട്ടിപ്പ്‌ ജനങ്ങളോട്‌ ബോധ്യപ്പെടുത്തണമെന്ന്‌ മാത്രമല്ല ഔദ്യോഗികമായി ഈ ജിന്ന്‌ ചികിത്സാ തട്ടിപ്പ്‌ നിര്‍ത്തി തൗബ ചെയ്‌തു മടങ്ങി നല്ല നടപ്പ്‌ നടക്കാന്‍ ഈ വ്യാജനോട്‌ കല്‍പിക്കണമെന്നും ഞാന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം അവന്‍ സ്വീകരിക്കുന്നില്ലെങ്കില്‍ ജൂലൈ 13-ാം തീയ്യതി ചൊവ്വാഴ്‌ച രാവിലെ 11 മണിക്ക്‌ ഈയുള്ളവന്‍ കുണിയ ജുമാഅത്ത്‌ പള്ളിയില്‍ വരുന്നതും അന്നേരത്ത്‌ കുണിയ ജമാഅത്ത്‌ പള്ളി അങ്കണത്തില്‍ അവന്‍ അവന്റെ ഹാളിറാത്തുമായി വന്നു പ്രകടിപ്പിക്കട്ടെ. അപ്പോള്‍ ഹാളിറാവുന്ന സത്വം ജിന്നോ, ശൈത്താനോ, ഖരീനോ, ആത്മാവോ എന്ന്‌ അതുമായി സംസാരിച്ച്‌ യഥാര്‍ത്ഥ വിധി അവന്ന്‌ നല്‍കാമെന്നും മാത്രമല്ല ശരിയാണങ്കില്‍ ഇത്‌ തുടര്‍ന്നോ എന്ന സാക്ഷിപത്രം എഴുതിക്കൊടുക്കാമെന്നും അവനെ അറിയിക്കാനും ജമാഅത്തിനോട്‌ ഈയുള്ളവന്‍ ആവശ്യപ്പെട്ടിരുന്നു. മുമ്പേതന്നെ വ്യാജനെന്ന്‌ എന്റെ മുമ്പില്‍ സ്ഥിരീകരിക്കപ്പെട്ട കുണിയയിലെ വ്യാജ സിദ്ധന്‍ പ്രസ്‌തുത സമയത്ത്‌ വരാന്‍ തയ്യാറാകാതെ ജൂലൈ 12 ന്‌ ഒരു ഉഴപ്പന്‍ എഴുത്തു കൊടുത്തുവിടുകയാണുണ്ടായത്‌. ആയതിനാല്‍ അവനെപ്പറ്റിയുള്ള വിധി അവന്റെ അസാന്നിദ്ധ്യത്തില്‍ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതനായത്‌കൊണ്ട്‌ അന്നവിടെക്കൂടിയ ജമാഅത്തിലെ അംഗങ്ങളോട്‌ അവന്റെ കള്ളത്തരം വെളിപ്പടുത്തുകയാണ്‌ ഈയുള്ളവന്‍ ചെയ്‌തത്‌. എന്റെ ഈ നിലപാട്‌ ശറഇയ്യായി നൂറ്‌ ശതമാനം ശരിയാണെന്ന്‌ എനിക്കുറപ്പുണ്ട്‌. ഇനി ഈ വ്യാജന്റെ കാര്യത്തില്‍ ആര്‍ക്കെങ്കിലും വല്ല സംശയവുമുണ്ടെങ്കില്‍ നേരിട്ട്‌ ജിന്ന്‌ ഹാളിറാത്തിനെപ്പറ്റി പഠിച്ച ഒരു പണ്ഡിതന്റെകൂടെ അവന്‍ ഹാളിറാത്ത്‌ ഉണ്ടെന്ന്‌ പറയുന്ന സമയത്ത്‌ പോയി നിജപ്പെടുത്തട്ടെ. അല്ലാതെ അതും ഇതും പറയലല്ല. ചില പത്രങ്ങള്‍ കൊഴിപ്പിക്കാനുദ്ദേശിക്കുന്ന ഒന്നുംതന്നെ കുണിയയിലില്ലെന്ന്‌ അറിയിക്കാനും ഈ സമയം ഞാനുപയോഗപ്പെടുത്തുന്നു. കൂടാതെ നിയമപാലകരുടെ ശ്രദ്ധ ഈ ഭാഗത്തേക്ക്‌ തിരിയണമെന്നും അഭ്യര്‍ത്ഥിക്കുന്നു."
കാസര്‍ഗോഡ്‌ 18.7.2010
എന്ന്‌
ഖാസിയാറകത്ത്‌ അഹമ്മദ്‌ മുസ്‌ലിയാര്‍ (ഒപ്പ്‌) കീഴൂര്‍-മംഗലാപുരം ഖാസി