Sunday, July 14, 2013

പ്രീ മെട്രിക് സ്‌കോളര്‍ഷിപ്; ഹെല്‍പ് ഡസ്‌ക് ആരംഭിക്കും : SKSSF കാസറകോട്

കാസറകോട്: ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പെട്ട സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് എല്ലാ വര്‍ഷവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉപകാര പ്രദമാകും വിധം സ്‌കൂളുകള്‍ക്ക് സമീപത്ത് അതാത് സ്‌കൂളിന്റെ പരിധിയില്‍ വരുന്ന SKSSF ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഹെല്‍പ് ഡസ്‌ക് ആരംഭിക്കണമെന്ന് ജില്ലാ പ്രസ്ഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു. ഹെല്‍പ് ഡസ്‌കിന്റെ ജില്ലാ തലത്തിലുള്ള മേല്‍നോട്ടം ട്രന്റ് ജില്ലാ കമ്മിറ്റിക്ക് ആയിരിക്കും. സംസ്ഥാനത്തെ മുസ്ലിം, ക്രിസ്ത്യന്‍ , സിഖ്, ബുദ്ധിസ്റ്റ്, പാഴ്‌സി മതവിഭാഗങ്ങളെയാണ് ന്യൂനപക്ഷ വിഭാഗങ്ങളായി കണക്കാക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകള്‍ , എയ്ഡഡ്‌സകൂളുകള്‍ , അഫിലിയേഷനുള്ള സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ഒരു കുടുംബത്തില്‍ നിന്ന് പരമാവധി രണ്ട് കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ് ലഭിക്കും. അപേക്ഷകര്‍ മുന്‍ വാര്‍ഷിക പരീക്ഷയില്‍ മൊത്തത്തില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്കു വാങ്ങി വിജയിച്ചിരിക്കണം. ഒന്നാം ക്ലാസുകാര്‍ക്ക് ഈ നിബന്ധന ബാധകമല്ല. അപേക്ഷകരുടെ രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. വരുമാനം സംബന്ധിച്ച് സ്വയം തൊഴിലിലേര്‍പ്പട്ടവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും ജോലിയുള്ളവര്‍ ഓഫീസ് മേധാവിയില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റുമാണ് ഹാജരാക്കേണ്ടത്. കുട്ടിയുടെ മതം സംബന്ധിച്ച് രക്ഷിതാവ് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം മതിയാകും. വില്ലേജ് ഓഫീസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റോ മുദ്രപത്രത്തിലുള്ള സര്‍ട്ടിഫിക്കറ്റോ ആവശ്യമില്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷ വരുമാനം, മതം എന്നിവ സംബന്ധിച്ച് രക്ഷിതാക്കള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ് മൂലം സഹിതം വിദ്യാര്‍ഥി പഠിക്കുന്ന സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് ജൂലൈ 31 നകം സമര്‍പ്പിക്കണം. അപേക്ഷകരുടെ ആധാര്‍ നമ്പര്‍ , യു.ഐ.ഡി നമ്പര്‍ , ബാങ്ക് അക്കൗണ്ട് നമ്പര്‍ നിര്‍ബന്ധമില്ല. മുന്‍ വര്‍ഷങ്ങളില്‍ സ്‌കോളര്‍ഷിപ് ലഭിച്ചവര്‍ അപേക്ഷാഫോറത്തില്‍ 'റിന്യൂവല്‍' എ കോളം നിര്‍ബന്ധമായും മാര്‍ക്ക് ചെയ്ത് അക്കൗണ്ട് നമ്പര്‍ ചേര്‍ത്ത് പുതിയ അപേക്ഷ നല്‍കണം. വിദ്യാര്‍ഥി പഠിക്കുന്ന സ്‌കൂളിലല്ലാതെ മറ്റൊരിടത്തും അപേക്ഷ സ്വീകരിക്കുന്നതല്ല.

Wednesday, July 10, 2013

കേരളത്തിലും ഗള്‍ഫിലും ഇന്ന് റമദാന്‍ ഒന്ന്

കോഴിക്കോട്: ഇന്നലെ മാന്തവാടിയില്‍ മാസപ്പിറവി കണ്ടതിാല്‍ ഇന്നു റമദാന്‍ വ്രതം ആരംഭിച്ചതായി ഖാസിമാരും തോക്കളും അറിയിച്ചു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, ാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബുദ്ദീന്‍ തങ്ങള്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാ പ്രസിഡന്റ് വി എം മൂസാമൌലവി, ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാ പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൌലവി തുടങ്ങിയവരാണ് ഇന്നു റമദാന്‍ ഒന്നായി പ്രഖ്യാപിച്ചത്. ഗള്‍ഫ്ാടുകളിലും ഇന്നാണു വ്രതാരംഭം.
റമദാന്‍ സ്വീകരിക്കുന്നതിലൂടെ ഖുര്‍ആന്റെയും പ്രവാചകാധ്യാപങ്ങളുടെയും വക്താക്കളായി വിശ്വാസികള്‍ മാറണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു

Tuesday, July 9, 2013

സമസ്ത മുശാവറ അംഗം പി.പി മുഹമ്മദ് ഫൈസിമരണപ്പെട്ടു

chandrikadaily
വേങ്ങര: സമസ്തയുടെ ചരിത്രകാരനും മുശാവറ അംഗവും പ്രമുഖ വാഗ്മിയുമായ പി.പി മുഹമ്മദ് ഫൈസി (61) അന്തരിച്ചു. മലപ്പുറം ജില്ലാ സുന്നി യുവജന സംഘം ജനറല്‍ സെക്രട്ടറി, എസ്.വൈ.എസ് പ്രസിദ്ധീകരണമായ സുന്നി അഫ്കാറിന്റെ പത്രാധിപ സമിതി അംഗം, തിരൂരങ്ങാടി താലൂക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി, കുറ്റാളൂര്‍ ബദ്‌രിയ്യ കോളേജ് പ്രിന്‍സിപ്പല്‍, സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു. ഖബറടക്കം വൈകുന്നേരം മൂന്നു മണിക്ക് വേങ്ങര കുറ്റാളൂര്‍ ജുമാ മസ്ജിദില്‍ .

സി.എച്ച് ഹൈദ്രോസ് മുസ്്‌ലിയാര്‍ , എം.എം ബഷീര്‍ മുസ്‌ലിയാര്‍ എന്നിവരുടെ സന്തത സഹചാരിയായിരുന്ന മുഹമ്മദ് ഫൈസി മികച്ച സംഘാടകന്‍ കൂടിയായിരുന്നു. ഹൈദ്രോസ് മുസ്‌ലിയാരുടെയും ബഷീര്‍ മുസ്‌ലിയാരുടെയും കൂടെ സമസ്തയുടെ പ്രചരണത്തിനു വേണ്ടി പ്രയത്‌നിച്ചു. സമസ്തയുടെ പല സമ്മേളനങ്ങളുടെയും കണ്‍വീനര്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. സമസ്തയുടെയും നേതാക്കളുടെയും ചരിത്രം ഉള്‍പ്പെടുത്തി അദ്ദേഹം രചിച്ച 'സമസ്ത' എന്ന ആധികാരിക ഗ്രന്ഥം ശ്രദ്ധേയമാണ്. സി.എച്ച് ഹൈദ്രോസ് മുസ്‌ലിയാരുടെ ശിഷ്യനായിരുന്നു. കൊടിഞ്ഞി, കോട്ടക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് നടത്തിയിട്ടുണ്ട്.

പട്ടിക്കാട് ജാമിഅ നൂരിയ്യ പൂര്‍വകാല വിദ്യാര്‍ത്ഥികളുടെ സംഘടനയുടെ ഭാരവാഹി കൂടിയായിരുന്നു.

സമസ്ത മുശാവറ അംഗം ഉസ്താദ്‌ പി പി മുഹമ്മദ്‌ ഫൈസി മരണപ്പെട്ടു





SMF തൃക്കരിപ്പൂര്‍ മണ്ഡലം സംഘടിപ്പിക്കുന്ന തന്‍ബീഹ് റമദാന്‍ കാമ്പയിന്‍ ജൂലൈ 14-16


Wednesday, July 3, 2013

ശിഹാബ് തങ്ങള്‍ ; മറക്കാന്‍ മടിക്കുന്ന ഓര്‍മകള്‍ : SKIC റിയാദ്

റിയാദ്: മറക്കാന്‍ മടിക്കുന്ന ഓര്‍മകളാണ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ കേരളീയ സമൂഹത്തിന് നല്‍കിയത്. തങ്ങളുടെ നിലപാടുകളുടെ പ്രസക്തി കേരളീയ സമൂഹം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു. സമൂഹത്തിലേക്ക് തങ്ങള്‍ നീട്ടിയ കാരുണ്യത്തിന്റെ കൈ തങ്ങളുടെ മരണ ശേഷം കൂടുതല്‍ കരുത്തോടെ തണലേകുന്നതാണ് വര്‍ത്തമാന കേരളം നല്‍കുന്ന കാഴ്ച. ബൈത്തുറഹ്മ ഭവന പദ്ധതി അതിന്റെ ഒരു ഉദാഹരണം മാത്രമാണെന്ന് സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ റിയാദ് ഏകദിന ക്യാമ്പില്‍ ശിഹാബ് തങ്ങള്‍ ഓര്‍മകളില്‍ എന്ന വിഷയാവതരണത്തില്‍ ഫവാസ് ഹുദവി പട്ടിക്കാട് പറഞ്ഞു. റമദാനിന്റെ ചൈതന്യം അബൂബക്കര്‍ ഫൈസി ചെങ്ങമനാടും റമദാന്‍ ഖുര്‍ആനിലൂടെ മുസ്തഫ ബാഖവി പെരുമുഖവും അതരിപ്പിച്ചു. കണ്ണൂര്‍ ആററക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. റിയാസ് അലി ഹുദവി അലനല്ലൂര്‍ ഉദ്ഘാടനം ചെയ്തു. എന്‍ സി മുഹമ്മദ് കണ്ണൂര്‍, അബൂബക്കര്‍ ബാഖവി മാരായമംഗലം, മസ്ഊദ് കൊയ്യോട്, ശാഹുല്‍ ഹമീദ് തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മുന്നുപതിററാണ്ടിന്റെ പ്രവാസത്തോട് വിട ചൊല്ലി നാട്ടിലേക്ക് പോകുന്ന മൊയ്തീന്‍ ചെറുവണ്ണൂരിന് ഉപഹാരം നല്‍കി. അലവിക്കുട്ടി ഒളവട്ടൂര്‍, ഹബീബുളള പട്ടാമ്പി, ഉമര്‍ കോയ യൂനിവേഴ്‌സിററി, ഹംസ മുസ്ലിയാര്‍ മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു. സമദ് പെരുമുഖം സ്വാഗതവും ഷാഫി വടക്കേകാട് നന്ദിയും പറഞ്ഞു.