തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ മുനവ്വിരുള്‍ ഇസ്ലാം മദ്രസയില്‍ പ്രവേശനോത്സവവും റാങ്ക് ജേതാവിന് അനുമോദനവും 19 ന് ഞായറാഴ്ച രാവിലെ 8 മണിക്ക് നടക്കും.
അഞ്ചാം ക്ലാസ്സ് പൊതു പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ആയിഷത്ത് ഫര്‍സാനയെ ചടങ്ങില്‍ ആദരിക്കും , വലിയ ഖാളി ജമലുല്ലൈലി തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. ഇല്‍മ് പ്രവേശനോത്സവം 2010 എന്ന പേരില്‍ നടക്കുന്ന ചടങ്ങില്‍ മുനവ്വിര്‍ അറബിക് കോളേജ് പ്രിന്‍സിപ്പല്‍ ശൈഖുനാ മണിയൂര്‍ അഹമദ് മൌലവി കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ച് നല്‍കും. മദ്രസ്സാ മാനേജ്‌മെന്റ് അംഗങ്ങളും രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുക്കും.
Friday, September 17, 2010
Tuesday, September 14, 2010
പയ്യന്നൂരില്‍ ഹജ്ജ് പഠന ക്ലാസ്സ് സംഘടിപ്പിക്കുന്നു
പയ്യന്നൂര്‍: പയ്യന്നൂര്‍ മേഖലാ സംയുക്ത ജമാ-അത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍- കാസര്‍കോട് ജില്ലകളിലെ ഹാജിമാര്‍ക്ക് 25ന് രാവിലെ ഒമ്പതിന് പയ്യന്നൂര്‍ ടൗണ്‍ ജുമാമസ്ജിദ് കോമ്പൗണ്ടില്‍ ഹജ്ജ്പഠന ക്ലാസ് നടത്തും. അബ്ദുസമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും. ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് കെ.പി.പി.തങ്ങള്‍ അധ്യക്ഷനായി. ടി.വി.അഹ്മദ് ദാരിമി, എസ്.കെ.പി.അബ്ദുള്‍ഖാദര്‍ ഹാജി, സി.പി.അബൂബക്കര്‍ മൗലവി, സി.മുഹമ്മദലി ഹാജി, എം.അബ്ദുല്ല മൗലവി, എ.പി.സലാം ഹാജി, എം.മുഹമ്മദലി, എസ്.വി.മുസ്തഫ ഹാജി, ടി.വി.അബ്ദുള്‍ഖാദര്‍ ഹാജി, എം.അബ്ദുറഹ്മാന്‍ ഹാജി എന്നിവര്‍ സംസാരിച്ചു.
ഓതും പേന കൌതുകമാവുന്നു.

കാസറഗോഡ്: മുസ്ഹഫില്‍ ഒന്ന് തൊടേണ്ട താമസം അതിമനോഹരമായി ഖുര്‍ആന്‍ പാരായണം നടത്തുന്ന പേന ശ്രദ്ധയാകര്‍ഷിക്കുന്നു.
യു. എ. യി. വ്യവസായി യഹ്യ തളങ്കര യുടെ മകന്‍ സാഹിറിന്റെ പക്കലുള്ള "ഓതും പേന" യാണ് കൌതുകമാകുന്നത്. ഏതെങ്കിലും ഒരു സൂറത്തിന്റെ തുടക്കത്തില്‍ പെനയോന്നു വെച്ചുകൊടുത്താല്‍ മതി, നല്ല ഉച്ചാരണ ഭംഗിയോടെ സൂറത്ത് ഓതി ത്തുടങ്ങും. ഏതെങ്കിലും ആയത്തിന്റെ തുടക്കത്തില്‍ വെച്ചുകൊടുത്തലും അവിടെനിന്നു പേന ഓതുകയായി.
ഏതാനും മാസം മുമ്പ് യഹ് യ തളങ്കര ചൈന സന്ദര്‍ശനത്തിനിടയില്‍ സംഘടിപ്പിച്ച ഈ "അദ്ഭുത പേന" മകന് സമ്മാനമായി നല്‍കുകയായിരുന്നു.
ഇത്തരമൊരു പേനയെക്കുറിച്ച് ഈയിടെ ഒരു പ്രമുഖ ചാനലില്‍ വന്ന ന്യൂസ് സ്റ്റോറി യില്‍ പേനയുടെ ഉടമ, കേരളത്തില്‍ തന്റെ പക്കല്‍ മാത്രമാണ് ഇത്തരമൊരു പേനയുള്ളതെന്നു അവകാശപ്പെട്ടതോടെയാണ് സാഹിര്‍ തന്റെ പക്കലുള്ള "ഓതും പേന" പുറത്തെടുത്തത്. കണ്ടാല്‍ പേന തന്നെയാണെങ്കിലും തന്റെ ജോലി എഴുത്തല്ല, വായനയാണെന്ന് ഈ "റീഡിംഗ് പെന്‍" തെളിയിക്കുന്നു.
ഖുര്‍ ആനിലെ ഏതെങ്കിലും വരി ഓതാന്‍ ബുദ്ധിമുട്ടിയാല്‍ ആ നിമിഷം പേന കൊണ്ടവിടെയൊന്നു തൊട്ടാല്‍ മതി. പേന മനോഹരമായി ആ വരി ഒതിത്തരുന്നതോടെ സംശയം തീര്‍ന്നു കിട്ടുന്നു.
മുസ് ഹഫിന്റെ താളുകളില്‍ വെച്ചു തൊട്ടു പേനയുടെ സ്വിച്ച് ഓണ്‍ ചെയ്യേണ്ട താമസം പേന ജോലി തുടങ്ങുകയായി. ഓരോ വരിയും അത് സ്കാന്‍ ചെയ്യും. എന്നിട്ട് ഓരോ അക്ഷരവും വാക്കും എന്നാ ക്രമത്തില്‍ അതിന്റെ സ്പീക്കറിലൂടെ കൃത്യമായ ഉച്ചാരണത്തോടെ വായിച്ചു കേള്‍പ്പിക്കുന്നു.
ഓതാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ഓതും പേന ഒരു അനുഗ്രഹം തന്നെയാണ്. ഇത് നിരവടിപേരെ ആകര്‍ഷിക്കുന്നതായി സാഹിര്‍ യഹ് യ പറഞ്ഞു.
Monday, September 13, 2010
ആയിരം യുവാക്കള്‍ക്ക് ഹജ്‌ജിന് അവസരം
അബുദാബി: മുപ്പതു വയസ്സില്‍ താഴെയുള്ള ആയിരം യുവാക്കള്‍ക്ക് ഈ വര്‍ഷം ഹജ് തീര്‍ഥാടനത്തിനു പോകാന്‍ വേണ്ട ചെലവുകളെല്ലാം സായിദ് ഫൌണ്ടേഷന്‍ വഹിക്കും. സായിദ് ഫൌണ്ടേഷന്‍ ചെയര്‍മാന്‍ ഷെയ്‌ഖ് നഹ്യാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രത്യേക നിര്‍ദേശാനുസരണം 200 ലക്ഷം ദിര്‍ഹമാണ് ഇതിനായി വിനിയോഗിക്കുക.
600 സ്വദേശികളുടെയും 400 വിദേശികളുടെയും ചെലവാണ് സായിദ് ബിന്‍ സുല്‍ത്താന്‍ ചാരിറ്റബിള്‍ ആന്‍ഡ് ഹ്യൂമാനിറ്റേറിയന്‍ ഫൌണ്ടേഷന്‍ വഹിക്കുക. ഹജ് തീര്‍ഥാടനത്തിനായി ആളുകളെ അയയ്ക്കാന്‍ 900 ലക്ഷം ദിര്‍ഹമാണ് 2002 മുതല്‍ ഇതുവരെ ചെലവഴിച്ചതെന്നും ഫൌണ്ടേഷന്‍ വെളിപ്പെടുത്തി.
മക്കയിലെ മസ്‌ജിദുല്‍ ഹറമിനും മറ്റു വിശുദ്ധ പ്രദേശങ്ങള്‍ക്കും സമീപം തീര്‍ഥാടകര്‍ക്കു സുഗമമായി ആരാധന നിര്‍വഹിക്കാന്‍ വേണ്ട സൌകര്യം ഇതിനകം ക്രമീകരിച്ചിട്ടുണ്ട്. യുഎഇ വിദേശകാര്യ മന്ത്രാലയം, വിദേശ രാജ്യങ്ങളിലെ യുഎഇ സ്‌ഥാനപതി കാര്യാലയങ്ങള്‍ എന്നിവ വഴി ഒട്ടേറെ അപേക്ഷകള്‍ ഫൌണ്ടേഷനില്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
600 സ്വദേശികളുടെയും 400 വിദേശികളുടെയും ചെലവാണ് സായിദ് ബിന്‍ സുല്‍ത്താന്‍ ചാരിറ്റബിള്‍ ആന്‍ഡ് ഹ്യൂമാനിറ്റേറിയന്‍ ഫൌണ്ടേഷന്‍ വഹിക്കുക. ഹജ് തീര്‍ഥാടനത്തിനായി ആളുകളെ അയയ്ക്കാന്‍ 900 ലക്ഷം ദിര്‍ഹമാണ് 2002 മുതല്‍ ഇതുവരെ ചെലവഴിച്ചതെന്നും ഫൌണ്ടേഷന്‍ വെളിപ്പെടുത്തി.
മക്കയിലെ മസ്‌ജിദുല്‍ ഹറമിനും മറ്റു വിശുദ്ധ പ്രദേശങ്ങള്‍ക്കും സമീപം തീര്‍ഥാടകര്‍ക്കു സുഗമമായി ആരാധന നിര്‍വഹിക്കാന്‍ വേണ്ട സൌകര്യം ഇതിനകം ക്രമീകരിച്ചിട്ടുണ്ട്. യുഎഇ വിദേശകാര്യ മന്ത്രാലയം, വിദേശ രാജ്യങ്ങളിലെ യുഎഇ സ്‌ഥാനപതി കാര്യാലയങ്ങള്‍ എന്നിവ വഴി ഒട്ടേറെ അപേക്ഷകള്‍ ഫൌണ്ടേഷനില്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
Thursday, September 9, 2010
ഉടുമ്പുന്തല SKSSF കമ്മിറ്റി സമൂഹ നോമ്പുതുറയും ഈദ് പ്രഭാഷണവും നടത്തി
ഉടുമ്പുന്തല: ഉടുമ്പുന്തല SKSSF കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ ഉടുമ്പുന്തലയില്‍ (ശംസുല്‍ ഉലമാ നഗര്‍) സമൂഹ നോമ്പുതുറയും ഈദ് പ്രഭാഷണവും നടത്തി, ഹാജി ഇസ്മയില്‍ മൊലവിയുടെ അദ്ധ്യക്ഷതയില്‍ മേഖലാ SKSSF പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി ഉല്‍ഘാടനം ചെയ്തു. ജാബിര്‍ മൊലവി ത്രിക്കരിപ്പൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മദ്രസാ പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടീയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉടുമ്പുന്തല SKSSF കമ്മിറ്റിയുടെ മെഡല്‍ വി.ടി.ശാഹുല്‍ ഹമീദ്, ഇസ്മയില്‍ മൊലവി, റസാഖ് പുനത്തില്‍, പി.എം.അബ്ദുള്ള ഹാജി തുടങ്ങിയവരും വിതരണം ചെയ്തു.സത്താര്‍ മൊലവി ചന്തേര, ആബിദ് .ടി.കെ, ജാസിം.എം.ബി, മുഹമ്മദ് കുഞ്ഞി മൊലവി, റാഷിദ്.എം, എന്നിവര്‍ സംസാരിച്ചു. റഫീഖ് നന്ദി പറഞ്ഞു, തുടര്‍ന്ന് നൂറുക്കണക്കിന് ആളുകള്‍ പങ്കെടുത്ത സമൂഹ നോമ്പുതുറയും നടന്നു.
Wednesday, September 8, 2010
തൈകടപ്പുറത്ത് ഖുര്‍ആന്‍ പഠന ക്ലാസ് സമാപിച്ചു
നീലേശ്വരം: തൈക്കടപ്പുറം മുസ്‌ലിം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച ഖുര്‍ആന്‍ പഠനക്ലാസിന്റെ സമാപനം മുംബൈ കൊളാബയിലെ കുഞ്ഞി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.മുഹമ്മദ് കുഞ്ഞി ഉദ്‌ഘാടനം ചെയ്‌തു. ബി. അബ്ദുള്ള ഹാജി അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് സമീര്‍ ഹൈത്തമി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ മത്സരത്തില്‍ വിജയികളായവര്‍ക്ക് ക്യാഷ് അവാര്‍ഡുകളും ഉപഹാരങ്ങളും വിതരണം ചെയ്‌തു.
Subscribe to:
Posts (Atom)